Asianet News MalayalamAsianet News Malayalam

ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കാം; സൗജന്യ ടിക്കറ്റുകള്‍ നേടാന്‍ അവസരം

വീക്കെന്‍ഡ് ബോണാന്‍സ കാലയളവില്‍ ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ പ്രൊമോഷനിലൂടെ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് രണ്ടു ടിക്കറ്റുകള്‍ കൂടി സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. www.bigticket.ae എന്ന വെബ്‍സൈറ്റ് വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

Big Ticket Weekend Bonanza to give customers more chances to win
Author
Abu Dhabi - United Arab Emirates, First Published May 28, 2021, 11:45 AM IST

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ വീക്കെന്‍ഡ് ബൊണാന്‍സ വീണ്ടുമെത്തുന്നു. 15 ഭാഗ്യശാലികള്‍ക്ക് നറുക്കെടുപ്പില്‍ വിജയിക്കാനുള്ള കൂടുതല്‍ സാധ്യതകള്‍ നല്‍കി കൊണ്ടാണ് ബിഗ് ടിക്കറ്റ് ഇത്തവണ ഉപഭോക്താക്കള്‍ക്ക് സര്‍പ്രൈസ് ഒരുക്കുന്നത്. മേയ് 28 വെള്ളിയാഴ്ച രാത്രി 12.01 മുതല്‍ മേയ് 29 ശനിയാഴ്ച രാത്രി 11.59 വരെയാണ് വീക്കെന്‍ഡ് ബോണാന്‍സയുടെ സമയപരിധി. 

വീക്കെന്‍ഡ് ബോണാന്‍സ കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ പ്രൊമോഷനിലൂടെ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് രണ്ടു ടിക്കറ്റുകള്‍ കൂടി സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കുന്ന 15 ഭാഗ്യശാലികള്‍ക്കാണ് അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നത്. 

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം. യുഎഇയിലെ അടുത്ത കോടീശ്വരനാവാനുള്ള ഉറപ്പുള്ള ഒരു അവസരമാണ് അതിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്. 

ഫന്റാസ്റ്റിക് 15 മില്യന്‍ ബിഗ് ടിക്കറ്റ് സീരീസ് 228 വീക്കെന്‍ഡ് ബൊണാന്‍സ പ്രൊമോഷനന്‍റെ വിശദ വിവരങ്ങള്‍ ഇങ്ങനെ

മേയ് 28 വെള്ളിയാഴ്ച രാത്രി 12.01 മുതല്‍ മേയ് 29 ശനിയാഴ്ച രാത്രി 11.59 വരെയാണ് വീക്കെന്‍ഡ് ബൊണാന്‍സയുടെ സമയം.

വീക്കെന്‍ഡ് ബൊണാന്‍സ് സമയപരിധിയില്‍ ബൈ ടു ഗെറ്റ് വണ്‍ ഓഫറിലൂടെ ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കാണ് രണ്ട് സൗജന്യ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുക. 

മേയ് 30 ഞായറാഴ്ച ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ 15 ഭാഗ്യശാലികളെ തെരഞ്ഞെടുക്കും. 

വൈകുന്നേരം അഞ്ചുമണിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ വിജയികളെ പ്രഖ്യാപിക്കും.

15 വിജയികള്‍ക്ക് ബിഗ് ടിക്കറ്റിന്റെ 228-ാം സീരീസ് നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും.

നേരത്തെ ടിക്കറ്റുകളെടുക്കുന്ന സമയത്ത് നല്‍കിയ ഫോണ്‍ നമ്പറുകള്‍ വഴിയായിരിക്കും വിജയികളെ ബന്ധപ്പെടുക.

നറുക്കെടുപ്പിന് ശേഷം സോഷ്യല്‍ മീഡിയ വഴിയും വെബ്‍സൈറ്റ് വഴിയും വിജയികളുടെ വിവരങ്ങള്‍ പ്രഖ്യാപിക്കും.

മേയ് 30ന്  രാത്രി 11 മണിവരെ വിജയികളെ നേരിട്ട് വിവരമറിയിക്കാന്‍ ബിഗ് ടിക്കറ്റ് സംഘാടകര്‍ ശ്രമിക്കും.

ഫോണില്‍ ലഭ്യമാവാത്തവരുടെ സമ്മാനം റദ്ദാക്കപ്പെടും.

വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകള്‍, വെബ്സൈറ്റില്‍ നിന്ന് അവര്‍ വാങ്ങിയ മറ്റ് ടിക്കറ്റുകള്‍ പോലെതന്നെ ഡ്രമ്മില്‍ നിക്ഷേപിക്കപ്പെടും.

സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകളുടെ കോപ്പികള്‍ വിജയികള്‍ക്ക് ഇമെയില്‍ വഴി ലഭ്യമാക്കും.

പ്രത്യേക സാഹചര്യങ്ങളുണ്ടാകുന്ന പക്ഷം സമ്മാനമായി ലഭിച്ച ടിക്കറ്റുകളുടെ സാധുത റദ്ദാക്കാനുള്ള അധികാരം ബിഗ് ടിക്കറ്റ് മാനേജ്മെന്റില്‍ നിക്ഷിപ്തമായിരിക്കും.

നിബന്ധനകള്‍ ബാധകമാണ്.

 


 

Follow Us:
Download App:
  • android
  • ios