ബിഎംസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരത്തോടൊപ്പം ഉറിയടി മത്സരം, തീറ്റ മത്സരം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. നാടൻ മത്സരങ്ങളിലും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്തു.

മനാമ: മെഗാ മാർട്ട് അവതരിപ്പിക്കുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025ന്‍റെ ഭാഗമായി ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ജോയിൻ കൺവീനർമാരായ രത്നകുമാർ പാളയത്ത്, സജ്നാ സനൂപ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം ശ്രദ്ധേയമായി. മത്സരത്തിൽ ഒന്നാം സ്ഥാനം ടീം ധിമി ,രണ്ടാം സ്ഥാനം കാരുണ്യതീരം ബഹ്‌റൈൻ , മൂന്നാം സ്ഥാനം കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ എന്നിവർ കരസ്ഥമാക്കി.

ബിഎംസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരത്തോടൊപ്പം ഉറിയടി മത്സരം, തീറ്റ മത്സരം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷനായ ചടങ്ങിൽ ശ്രവണ മഹോത്സവം കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് സ്വാഗതം പറഞ്ഞു.നടിയും മോഡലും ആയ ശ്രീലയാ റോബിൻ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു. മാസും ഷാ, ഇന്ത്യൻ ക്ലബ് ടെന്നീസ് സെക്രട്ടറി അനൂപ് ഗോപാലകൃഷ്ണൻ, സലീം നമ്പ്ര എന്നിവർ വിശിഷ്ടാതിഥികളായി. ശ്രാവണ മഹോത്സവം 2025 കോഡിനേറ്റർ മണിക്കുട്ടൻ, ജനറൽ കൺവീനർ ബിബിൻ വർഗീസ്, ഇവി രാജീവൻ, രതീഷ് അസോസിയേറ്റ് സ് എം ഡി രതീഷ് പുത്തൻപുരയിൽ, അത്തപ്പൂക്കള മത്സരം ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ജോയിൻ കൺവീനർ രത്നാകരൻ പാലയാട്ട് എന്നിവരും പരിപാടിയിൽ സന്നിഹിതരായി.

തുടർന്ന് സംഘടിപ്പിച്ച നാടൻ മത്സരങ്ങളിലും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്തു. കെ എൻ ബി എ, കനോലി നിലമ്പൂർ, മുഹറഖ് മലയാളി സമാജം, കാരുണ്യ തീരം, സെവൻ ആർട്സ്, സിസ്റ്റേഴ്സ് നെറ്റ് വർക്ക്‌, ലൈഫ് ഓഫ് കെയറിങ് വിവിധ സംഘടനാ പ്രതിനിധികളും പരിപാടിയിൽ സന്നിഹിതരായി. പൂക്കള മത്സരം ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദി പറഞ്ഞു.