Asianet News MalayalamAsianet News Malayalam

പ്രവാസി യുവാവിന്‍‌റെ മൃതദേഹം കെട്ടിടത്തിൽ നിന്ന് കണ്ടെത്തി

കയറിന്റെ ഒരു ഭാഗം മുറിച്ച് കഴുത്തിൽ ചുറ്റിയിരിക്കുകയും മറ്റേ ഭാഗം ഒരു നെറ്റുമായി ബന്ധിപ്പിച്ച നിലയിലുമായിരുന്നു. മൃതദേഹത്തിനടുത്തായി ഒരു കത്തിയും ഉണ്ടായിരുന്നു. അതിൽ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

body of an Egyptian found in kuwait
Author
First Published Oct 1, 2022, 2:57 PM IST

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷർഖ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഈജിപ്ത് സ്വദേശിയുടെ മൃതദേഹമാണ് നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കയറുപയോഗിച്ച് തൂങ്ങിയതിന്‍റെ അടയാളങ്ങള്‍ മൃതദേഹത്തിൽ ഉണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കയറിന്‍റെ ഒരു ഭാഗം മുറിച്ച നിലയിലായിരുന്നു. സമീപത്ത് ഒരു കത്തിയും കണ്ടെത്തിയതായി കുവൈത്തി മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.

കയറിന്റെ ഒരു ഭാഗം മുറിച്ച് കഴുത്തിൽ ചുറ്റിയിരിക്കുകയും മറ്റേ ഭാഗം ഒരു നെറ്റുമായി ബന്ധിപ്പിച്ച നിലയിലുമായിരുന്നു. മൃതദേഹത്തിനടുത്തായി ഒരു കത്തിയും ഉണ്ടായിരുന്നു. അതിൽ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ എന്ന നിലയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ തുടർ അന്വേഷണം നടക്കുകയാണ്.

Read More: കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ അജ്ഞാത ഡ്രോണുകള്‍; ഒന്നിനെ പിടികൂടി, പിന്നിലാരെന്ന് കണ്ടെത്താന്‍ അന്വേഷണം

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. മിന അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം ഉണ്ടായത്. കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്ത് കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്‍തു.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ആത്മഹത്യ ചെയ്‍തയാള്‍ ഇന്ത്യന്‍ പൗരനാണെന്ന വിവരം മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read More: ഉല്ലാസ ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത് 700 കുപ്പി മദ്യം; വിദേശി ക്യാപ്റ്റന് തടവുശിക്ഷ

താമസ, തൊഴില്‍ നിയമലംഘനം; ഒമ്പത് പ്രവാസികള്‍ കൂടി കുവൈത്തില്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ഒമ്പത് പ്രവാസികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരില്‍ ഏഴു പേര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവരാണ്. ഒരാള്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിച്ചു വരികയായിരുന്നു. മറ്റൊരാളുടെ റെസിഡന്‍സ് കാലാവധി അവസാനിച്ചിരുന്നു. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Follow Us:
Download App:
  • android
  • ios