കുവൈത്ത് സിറ്റി: പിഞ്ചുകുഞ്ഞിന്‍റെ മ‍ൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തില്‍ അല്‍ സബാഹിയ ഏരിയയില്‍ വെച്ച് സ്വദേശിയായ ഒരാളാണ് മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

വീടിന് മുമ്പില്‍ പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടതോടെ സ്വദേശിയായ ഇദ്ദേഹം സുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാസം തികയുന്നതിന് മുമ്പ് പിറന്ന കുഞ്ഞിന്‍റെ മൃതദേഹമാണ് ബാഗിലെന്ന് കണ്ടെത്തിയതെന്ന് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ജോലിക്കിടെ അപകടം; ആറു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു