മസ്‍കത്ത്: ഒമാനിലെ സഹം വിലായത്തില്‍ ബീച്ചില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പബ്ലിക് അതോരിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പി.എ.സി.ഡി.എ) അറിയിച്ചു. 16 മണിക്കൂറിലധികം തുടര്‍ച്ചയായി നടന്ന രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസമാണ് രണ്ട് യുവാക്കളെ കടലില്‍ കാണാതായത്. ഒരാളെ രക്ഷപെടുത്തിയെങ്കിലും രണ്ടാമത്തെ കണ്ടെത്താനായിരുന്നില്ല. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാട്ടര്‍ റെസ്ക്യൂ സംഘത്തിനൊപ്പം പൊലീസ് എയര്‍ ഫോഴ്‍സും കോസ്റ്റ് ഗാര്‍ഡ് പൊലീസും ഒമാന്‍ റോയല്‍ എയര്‍ ഫോഴ്‍സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.