Asianet News MalayalamAsianet News Malayalam

ജിദ്ദ ചലച്ചിത്രോത്സവത്തിനെത്തിയ ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു

ഏതാനും ദിവസമായി ജിദ്ദയിലുള്ള അദ്ദേഹത്തെ ഫെസ്റ്റിവലിന്റെ ഭാഗമായി ആദരിക്കുകയും ചെയ്തു. ഷാരൂഖിന്റെ പുതിയ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ജിദ്ദയില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. 

Bollywood star Shah Rukh Khan performs Umrah in Makkah
Author
First Published Dec 1, 2022, 10:53 PM IST

റിയാദ്: ജിദ്ദയിൽ ആരംഭിച്ച റെഡ്സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാന്‍ എത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. റെഡ്സീ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ഷാറൂഖിന്റെ ‘ദില്‍വാലെ ദുൽഹനിയ ലേ ജായേംഗേ’ ആണ്. ഏതാനും ദിവസമായി ജിദ്ദയിലുള്ള അദ്ദേഹത്തെ ഫെസ്റ്റിവലിന്റെ ഭാഗമായി ആദരിക്കുകയും ചെയ്തു. ഷാരൂഖിന്റെ പുതിയ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ജിദ്ദയില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും ജിദ്ദയിലുണ്ട്. അദ്ദേഹവും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തി.
 


Read also: സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കറില്‍ തീപിടിച്ചു; ആറ് വാഹനങ്ങള്‍ക്ക് നാശനഷ്ടം

Follow Us:
Download App:
  • android
  • ios