രക്ഷാപ്രവര്‍ത്തക സംഘം കുട്ടിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മസ്‌കറ്റ്: ഒമാനില്‍ മലിനജല കുഴിയില്‍ വീണ് ആണ്‍കുട്ടി മരിച്ചു. വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലായത്തില്‍ തിങ്കളാഴ്ചയാണ് സംഭവം.
സുവൈഖിലെ ഒരു വീട്ടിലെ മലിനജല കുഴിയില്‍ കുട്ടി വീണെന്ന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സംഭവസ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. രക്ഷാപ്രവര്‍ത്തക സംഘം കുട്ടിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചതായി 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു..
അര കിലോ ഹെറോയിനുമായി പ്രവാസി ഇന്ത്യക്കാരന്‍ പൊലീസിന്റെ പിടിയിലായി
കുട്ടി എങ്ങനെയാണ് കുഴിയില്‍ വീണതെന്നോ എത്രസമയം അതില്‍ കിടന്നെന്നോ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കുട്ടികളെ ശ്രദ്ധിക്കണമെന്നും വീട്ടിലെ മലിനജല കുഴികള്‍ മൂടി വെക്കണമെന്നും അധികൃതര്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.
ഒമാനില്‍ ഇലക്ട്രോണിക് പേയ്‍മെന്റ് നിര്‍ബന്ധമാക്കിയ സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങി
മസ്‍കത്ത്: ഒമാനില്‍ ഇലക്ട്രോണിക് പേയ്‍മെന്റ് നിര്‍ബന്ധമാക്കിയ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന തുടങ്ങി. നിശ്ചിത വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ ഇ-പേയ്‍മെന്റ് സ്വീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് രണ്ടാഴ്‍ച മുമ്പ് ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പരിശോധന ആരംഭിച്ചത്.
ഫുഡ് സ്റ്റഫ് സ്ഥാപനങ്ങള്‍, സ്വര്‍ണം - വെള്ളി വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റാറന്റുകള്‍, കഫേകള്‍, പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പുകയില ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് സ്ഥാപനങ്ങള്‍, കെട്ടിട നിര്‍മാണ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായ മേഖലാ കോംപ്ലക്സുകള്‍, മാളുകള്‍, ഗിഫ്റ്റ് ഇനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലാണ് ഇ-പേയ്‍മെന്റ് നിര്‍ബന്ധമാക്കിയത്.
അധികൃതരുടെ നിര്‍ദേശപ്രകാരം നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ ഇ- പേയ്‍മെന്റ് സംവിധാനം നടപ്പാക്കിയിരുന്നു. ചെറിയ സ്ഥാപനങ്ങളാണ് ഇനിയും ഇത്തരം സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ ബാക്കിയുള്ളത്. ഇവിടങ്ങളില്‍ കൂടി നിയമം നടപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് അധികൃതരുടെ പരിശോധന.
