സഹവര്‍ത്തിത്വവും സഹിഷ്ണുതയും കൊണ്ട് പടുത്തുയര്‍ത്തപ്പെടുന്ന ലോകത്തിന് വേണ്ടിയാണിതെന്ന് ബുര്‍ജ് ഖലീഫയുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. 

ദുബായ്: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങളില്‍ അനുശോചനം പ്രകടിപ്പിച്ചും ലങ്കന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചും യുഎഇ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ ഖലീഫ കഴിഞ്ഞ ദിവസം രാത്രി ലങ്കന്‍ പതാകയണിഞ്ഞു.

സഹവര്‍ത്തിത്വവും സഹിഷ്ണുതയും കൊണ്ട് പടുത്തുയര്‍ത്തപ്പെടുന്ന ലോകത്തിന് വേണ്ടിയാണിതെന്ന് ബുര്‍ജ് ഖലീഫയുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. എമിറേറ്റ്സ് പാലസ്, ശൈഖ് സായിദ് ബ്രിഡ്ജ്, അഡ്നോക് ബില്‍ഡിങ്, ക്യാപിറ്റല്‍ ഗേറ്റ് എന്നിവ ഉള്‍പ്പെടെ യുഎഇയുടെ അഭിമാനമായി മാറിയ നിര്‍മ്മിതികളെല്ലാം ശ്രീലങ്കക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലങ്കന്‍ പതാകയണിഞ്ഞു.