Asianet News MalayalamAsianet News Malayalam

ഷാര്‍ജയിലെ ബുര്‍ജ് സ്‍ക്വയര്‍ നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും

എമിറേറ്റിലെ റോഡുകളുടെ വികസന പദ്ധതികള്‍ക്കായും റോഡുകളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും വേണ്ടിയാണ് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Burj Square in Sharjah to be temporarily closed from July 6 for 10 days
Author
Sharjah - United Arab Emirates, First Published Jul 5, 2022, 10:56 PM IST

ഷാര്‍ജ: ഷാര്‍ജയിലെ പ്രധാന റോഡുകളിലൊന്നായ അല്‍ മിന സ്‍ട്രീറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി ഷാര്‍ജ ബുര്‍ജ് സ്‍ക്വയര്‍ ജൂലൈ ആറ് മുതല്‍ പത്ത് ദിവസത്തേക്ക് അടച്ചിടും. ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുള്ളത്. 

Read also: ഒമാനില്‍ വെള്ളക്കെട്ടില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു

എമിറേറ്റിലെ റോഡുകളുടെ വികസന പദ്ധതികള്‍ക്കായും റോഡുകളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും വേണ്ടിയാണ് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അല്‍ മിന സ്‍ട്രീറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ജൂലൈ ആറ് മുതല്‍ 16 വരെയാണ് അടച്ചിടുന്നത്. വാഹനം ഓടിക്കുന്നവര്‍ പകരമുള്ള മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കുണ്ടാകുന്ന താത്കാലിക ബുദ്ധിമുട്ടില്‍ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു.
 

Read also: യുഎഇയില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

അപകടത്തില്‍ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി
മസ്‍കത്ത്: ഒമാനില്‍ റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. റോയല്‍ എയര്‍ഫോഴ്‍സിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു അപകടം നടന്നത്. ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റു. ആദ്യം മാസിറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി സുര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി റോയല്‍ എയര്‍ഫോഴ്‍സിന്റെ സഹായം തേടുകയായിരുന്നു.
    
കുവൈത്തില്‍ പരിശോധന തുടരുന്നു; താമസ നിയമലംഘകരായ 26 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ 26 നിയമലംഘകര്‍ അറസ്റ്റിലായി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് റെസിഡന്‍സി, തൊഴില്‍ നിയമലംഘകരായ 26 പേരെ അറസ്റ്റ് ചെയ്തത്. സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 15 പേര്‍, കാലാവധി കഴിഞ്ഞ റെസിഡന്‍സ് ഉള്ള 9 പേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത രണ്ടുപേര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Follow Us:
Download App:
  • android
  • ios