സംഘത്തില്‍ നാല് കുട്ടികളുമുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
റിയാദ്: തുര്‍ക്കിയില്‍ സൗദി വിനോദയാത്രാ സംഘവുമായി പോവുകയായിരുന്ന ബസ് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്. തുര്‍ക്കി സന്ദര്‍ശിക്കാനെത്തിയ 23 സൗദി ടൂറിസ്റ്റുകളായിരുന്നു ബസിലുണ്ടായിരുന്നത്. കരിങ്കടലിന്റെ കിഴക്കന്‍ രീത പട്ടണമായ റെയ്‌സില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
സംഘത്തില്‍ നാല് കുട്ടികളുമുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തുര്‍ക്കിയിലെ സൗദി എംബസി ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ വാഹനം റോഡിന് അടുത്തുള്ള മതിലില്‍ ഇടിച്ച് റോഡിന്റെ മധ്യഭാഗത്തേക്ക് മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പൊലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവിനെ അടിച്ചുവീഴ്‍ത്തിയത് വിനയായി; യുഎഇയില്‍ പ്രവാസി ജയിലില്‍
പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു
റിയാദ്: ദക്ഷിണ സൗദിയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. ഖമീസ് മുശൈത്തില്‍ നിന്നും ബിഷയ്ക്കുള്ള യാത്രക്കിടെ വാഹനാപകടത്തില്‍ മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി ഷുക്കൂറിന്റെ മകന്‍ ഷെറിന്‍ ബാബുവാണ് മരിച്ചത്. കൊവിഡ് കാലത്ത് നാട്ടില്‍ പോയ യുവാവ് അടുത്തിടെ പുതിയ വിസയില്‍ സൗദിയില്‍ തിരിച്ചെത്തിയതായിരുന്നു. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന വിജയന്‍ എന്നയാളെ പരിക്കുകളോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
രണ്ട് മാസം മുമ്പ് സൗദിയില്‍ സംസ്‌കരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു
അതേസമയം ഇന്നലെ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി സഹോദരങ്ങൾ മരിച്ചു. സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിൽ ഉണ്ടായ അപകടത്തിലാണ് മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ (44,) റഫീഖ്(41) എന്നിവർ മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ട് പേരുടെയും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ ജിദ്ദയില്‍ നിന്ന് ജിസാനിലേക്ക് പോയിട്ടുണ്ട്. തുടര്‍ നിയമ നടപടികൾക്ക് കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായി നേതൃത്വം നൽകുന്നുണ്ട്.
