സൗദി അറേബ്യയില്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; 44 പേർക്ക് പരിക്ക്
റെഡ് ക്രസന്റിനു കീഴിലെ 16 ആംബുലൻസ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആംബുലൻസ് സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് നീക്കിയതായി റെഡ് ക്രസന്റ് അറിയിച്ചു.

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ നിന്ന് പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫ് പട്ടണത്തിലേക്ക് പോകുന്ന റോഡിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 44 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെയാണ് അപകടം. റെഡ് ക്രസന്റിന് കീഴിലെ 16 ആംബുലൻസ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആംബുലൻസ് സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് നീക്കിയതായി റെഡ് ക്രസന്റ് അറിയിച്ചു.
Read Also - ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ചുറ്റി കാണാം; വരുന്നൂ ഏകീകൃത ടൂറിസ്റ്റ് വിസ, അംഗീകാരം നൽകി
ഇ-ബിസിനസ് വിസിറ്റ് വിസ ഇനി മുഴുവൻ രാജ്യങ്ങൾക്കും; നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പം, ഓൺലൈനായി ലഭിക്കും
റിയാദ്: സൗദി അറേബ്യയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങൾക്കുമായി വിപുലപ്പെടുത്തി. ഇനി എല്ലാ രാജ്യങ്ങളിലേയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെത്താം. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം ഓൺലൈൻ ബിസിനസ് വിസ സംവിധാനം നടപ്പാക്കുന്നത്.
Read Also - ആദ്യമായി തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള സർവീസുമായി എയർലൈൻ; വിവിധ രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യം
ഇതുവരെ പരിമിത എണ്ണം രാജ്യങ്ങൾക്ക് മാത്രമേ ഈ സൗകര്യം അനുവദിച്ചിരുന്നുള്ളൂ. അതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ എല്ലാ രാജ്യക്കാർക്കും ഓൺലൈനായി ബിസിനസ്സ് വിസ നേടാനാകും. ഒരു വർഷ കാലാവധിയുള്ള വിസയിൽ പല തവണ സൗദിയിലേക്ക് വരാനും പോകാനുമാകും. കഴിഞ്ഞ ജൂണിലാണ് വിദേശ നിക്ഷേപകർക്കുള്ള ബിസിനസ് വിസിറ്റ് വിസ സംവിധാനം ആരംഭിച്ചത്. ലളിതവും എളുപ്പവുമായ ഓൺലൈൻ നടപടിയിലൂടെ വിസ നേടാം. വിദേശകാര്യ മന്ത്രാലയത്തിെൻറ പോർട്ടലിലാണ് ‘വിസിറ്റർ ഇൻവെസ്റ്റർ’ എന്ന പേരിലുള്ള ബിസിനസ് വിസിറ്റ് വിസക്ക് അപേക്ഷിക്കേണ്ടത്. ഡിജിറ്റൽ എംബസിയിൽ നിന്ന് ഉടൻ വിസ ഇഷ്യൂ ചെയ്യും. അപേക്ഷകന് ഇമെയിൽ വഴി വിസ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...