യാക്കൂബ് അല്‍ അലിയില്‍ നിന്ന് ദുബൈ പൊലീസ് ഹ്യൂമന്‍ റൈറ്റ്സ് ജനറല്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ മുര്‍ സംഭാവന ഏറ്റുവാങ്ങി.
ദുബൈ: കടബാധ്യതയുള്ള തടവുകാരെ മോചിപ്പിക്കുന്നതിനായി 100,000 ദിര്‍ഹം സംഭാവന നല്‍കി ദുബൈ വ്യവസായി. സ്വദേശി വ്യവസായിയായ യാക്കൂബ് അല്‍ അലിയാണ് സംഭാവന നല്‍കിയത്. ദുബൈ കറക്ഷന്‍ ആന്‍ഡ് പ്യൂനിറ്റീവ് ഇന്‍സ്റ്റിറ്റ്യഷണല്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കുന്നതിനാണ് തുക ചെലവഴിക്കുക.
യാക്കൂബ് അല്‍ അലിയില്‍ നിന്ന് ദുബൈ പൊലീസ് ഹ്യൂമന്‍ റൈറ്റ്സ് ജനറല്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ മുര്‍ സംഭാവന ഏറ്റുവാങ്ങി. ജീവകാരുണ്യ പ്രവര്‍ത്തകരുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് യുഎഇയിലെ ജനങ്ങള്‍ക്ക് സഹായങ്ങളൊരുക്കാന്‍ ദുബൈ പൊലീസ് എപ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടിയെന്ന് അബുദാബി പൊലീസ്
അബുദാബി: ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. നിയമലംഘകരെ പിടികൂടാന്‍ തലസ്ഥാന നഗരിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെടുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് മാര്‍ക്കുകളുമാണ് ശിക്ഷ. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ കൂടുതലും 18-30 ഇടയില്‍ പ്രായമുള്ളവരാണ്. അമിത വേഗത, മുന്നറിയിപ്പില്ലാതെ വാഹനം തിരിക്കുന്നത്, പെട്ടെന്ന് ബ്രേക്കിടുക, വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തത്, അശ്രദ്ധ എന്നിവയാണ് അപകടങ്ങളുടെ മറ്റ് കാരണങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അബുദാബി പൊലീസ് ബോധവത്കരണം നടത്തി വരികയാണ്.
