Asianet News MalayalamAsianet News Malayalam

അപേക്ഷകരേ, നിങ്ങൾക്ക് സുപ്രധാന അറിയിപ്പ്; ഈ പദ്ധതിയില്‍ അപേക്ഷിച്ചവര്‍ മാർച്ച് 18ന് മുൻപ് കൺഫർമേഷൻ നൽകണം

അപേക്ഷ സമർപ്പിക്കുവാൻ ഉപയോഗിച്ച ഇ-മെയിലിലേയ്ക്ക്, ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് എല്ലാവർക്കും സന്ദേശം അയച്ചിട്ടുണ്ട്.

candidates applied for triple win program should give confirmation before march 18
Author
First Published Mar 14, 2024, 7:21 PM IST

തിരുവനന്തപുരം ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ട്രിപ്പിൾ വിൻ പ്രോഗ്രാമിൻറെ അഞ്ചാം എഡിഷനിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കായി കഴിഞ്ഞ ദിവസം ഇൻഫോസെഷൻ നടത്തിയിരുന്നു. ഇതിൽ പങ്കെടുത്തവർക്കും പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഈ പ്രോഗ്രാമിൽ തുടരുവാൻ താല്പര്യമുണ്ടെങ്കിൽ മാർച്ച് 18- ന് മുൻപ് കൺഫർമേഷൻ നൽകാവുന്നതാണ്. അപേക്ഷ സമർപ്പിക്കുവാൻ ഉപയോഗിച്ച ഇ-മെയിലിലേയ്ക്ക്, ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് എല്ലാവർക്കും സന്ദേശം അയച്ചിട്ടുണ്ട്.  സംശയങ്ങൾക്ക് 0471-2770544,2770548 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read Also -  മലയാളികളെ മാടിവിളിച്ച് ജര്‍മ്മനി; പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സൗജന്യ പഠനവും തൊഴിലവസരവും, ഇപ്പോൾ അപേക്ഷിക്കാം

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള പദ്ധതിയാണ് നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതി. ജനറൽ നഴ്സിംങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ  ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. എന്നാൽ ബി.എസ്.സി നഴ്സിങ് ,പോസ്റ്റ് ബി എസ് സി നഴ്സിങ് എന്നിവ നേടിയ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക തൊഴിൽ പരിചയം ആവശ്യമില്ല. ഉയർന്ന പ്രായപരിധി 39 വയസ്സായിരിക്കും. അഞ്ചാം  ഘട്ടത്തിലും 300 നഴ്സുമാർക്കാണ് അവസരം.

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന  നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് ഏജൻസികൂടിയാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011). 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

  

Follow Us:
Download App:
  • android
  • ios