Asianet News MalayalamAsianet News Malayalam

ഒമാനില്‍ വാഹനത്തിന് തീപ്പിടിച്ചു; ആളപായമില്ല

അൽ ദഖിലിയ ഗവർണറേറ്റിലെ അഗ്നിശമനസേനയെത്തി തീയണക്കുകയായിരുന്നുവെന്ന്  സിവില്‍ ഡിഫന്‍സ്  പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

car blaze reported in Oman no casualties
Author
Muscat, First Published Sep 22, 2021, 5:44 PM IST

മസ്‍കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ സമ വിലായത്തില്‍ വാഹനത്തിന് തീപ്പിടിച്ചു.  വാദി അൽ-അക് പ്രദേശത്തായിരുന്നു അപകടം സംഭവിച്ചത്. അൽ ദഖിലിയ ഗവർണറേറ്റിലെ അഗ്നിശമനസേനയെത്തി തീയണക്കുകയായിരുന്നുവെന്ന്  സിവില്‍ ഡിഫന്‍സ്  പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
 

Follow Us:
Download App:
  • android
  • ios