വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും തല്‍ക്ഷണം മരിച്ചു. 32ഉം 36ഉം വയസ് പ്രായമുള്ള ഏഷ്യക്കാരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 

മനാമ: ബഹ്റൈനിലെ ഗുദൈബിയയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബനി ഉത്ബ അവന്യുവിലെ ഒരു കെട്ടിടത്തിന് മുന്നിലുണ്ടായിരുന്ന മതിലിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും തല്‍ക്ഷണം മരിച്ചു. 32ഉം 36ഉം വയസ് പ്രായമുള്ള ഏഷ്യക്കാരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അപകട കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.