ശക്തമായി വെള്ളം കുതിച്ചൊഴുകുന്നതിനിടെ വാഹനത്തില്‍ താഴ്‍വര മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം.

റിയാദ്: സൗദി അറേബ്യയില്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട കാറില്‍ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി. ത്വബര്‍ജലിന് സമീപത്തായിരുന്നു സംഭവം. ശക്തമായി വെള്ളം കുതിച്ചൊഴുകുന്നതിനിടെ വാഹനത്തില്‍ താഴ്‍വര മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം.

യുവാവ് ഓടിച്ചിരുന്ന വാഹനം താഴ്‍വരയുടെ മദ്ധ്യഭാഗത്ത് കുടുങ്ങി. കാര്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നതിന് മുമ്പ് തന്നെ പരിസരത്തുണ്ടായിരുന്ന സ്വദേശി യുവാക്കള്‍ ഓടിയെത്തി ഡ്രൈവറെ രക്ഷിച്ചു. പിന്നീട് ഇവര്‍ കാര്‍ വലിച്ച് കരയിലെത്തിക്കുകയും ചെയ്‍തു.