പ്രതികളെ 24 മണിക്കൂറിനകം തന്നെ തിരിച്ചറിയാന്‍ സാധിച്ചതായി പൊലീസ് പറഞ്ഞു. പിടിയിലായ എല്ലാവരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.
ഉമ്മുല്‍ ഖുവൈന്‍: യുഎഇയില്‍ വാഹനങ്ങളുടെ എക്സ്‍സോസ്റ്റ് മോഷ്‍ടിച്ച സംഘത്തെ ഉമ്മുല്‍ ഖുവൈന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. എക്സ്‍സോസ്റ്റ് ഫില്‍ട്ടറുകളുടെ മോഷണം സംബന്ധിച്ച് നിരവധി വാഹന ഉടമകളില്‍ നിന്ന് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഉമ്മുല്‍ ഖുവൈന്‍ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അന്വേഷണം നടത്തിയത്.
പരാതി ലഭിച്ചയുടന്‍ തന്നെ ഇത്തരം കേസുകള്‍ അന്വേഷിക്കാനായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെയും കോംപ്രഹെന്‍സീവ് സേഫ്റ്റി സെന്ററിലെ ക്രിമിനല്‍ റിസര്‍ച്ച് ബ്രാഞ്ചിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ഡയറക്ടര്‍ കേണല്‍ സഈദ് ഉബൈദ് ബിന്‍ അറാന്‍ പറഞ്ഞു. പ്രതികളെ 24 മണിക്കൂറിനകം തന്നെ തിരിച്ചറിയാന്‍ സാധിച്ചതായി പൊലീസ് പറഞ്ഞു. പിടിയിലായ എല്ലാവരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. സമൂഹത്തിന്റെ സുരക്ഷയ്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന സംഘങ്ങളെ കീഴ്‍പ്പെടുത്താനായി കുറ്റകൃത്യങ്ങള്‍ സംബന്ധിച് വിവരങ്ങള്‍ യഥാസമയം പൊലീസിനെ അറിയിക്കണമെന്നും ഡയറക്ടര്‍ പറഞ്ഞു.
വ്യാജ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച വിദേശി കുവൈത്തില്‍ പിടിയില്‍
കുവൈത്ത് സിറ്റി: വ്യാജ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച വിദേശി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഇറാഖി പാസ്‍പോര്‍ട്ടുമായി എത്തിയ പ്രവാസിയാണ് യാത്ര ചെയ്യാനായി വിമാനത്തില്‍ കയറിയത്. പിന്നീട് വിമാനത്തിന് യാത്രാ അനുമതി നിഷേധിച്ച ശേഷം ഇയാളെ തിരിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
Read also: ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്സിനെ ആക്രമിച്ചു; സൗദിയില്‍ യുവാവ് അറസ്റ്റില്‍
വ്യാജ പാസ്‍പോര്‍ട്ടുമായെത്തിയ വ്യക്തിക്ക് യാത്രാ അനുമതി ലഭിച്ച സംഭവത്തില്‍ കുവൈത്ത് ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിയമവിരുദ്ധമായ യാത്രയ്‍ക്ക് ഉദ്യോഗസ്ഥന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം. വ്യാജ ഇറാഖി പാസ്‍പോര്‍ട്ടുമായെത്തിയ പ്രവാസിക്ക് വിമാനത്താവളത്തില്‍ എല്ലാ പരിശോധനകളും പൂര്‍ത്തീകരിക്കാനായി. പാസ്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥന്‍ എക്സിറ്റ് സീല്‍ പതിച്ച ശേഷം ഇയാള്‍ വിമാനത്തില്‍ കയറുകയും ചെയ്‍തു. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യാജ പാസ്‍പോര്‍ട്ടാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് വിമാനത്തിന് പുറപ്പെടാനുള്ള അനുമതി തടയുകയും ഇയാളെ കസ്റ്റഡിലെടുക്കുകയും ചെയ്‍തു.
Read also: പ്രവാസികള്‍ ശ്രദ്ധിക്കുക; മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ക്ക് പുതിയ അറിയിപ്പുമായി അധികൃതര്‍
ചോദ്യം ചെയ്യലില്‍ സമാനമായ തരത്തില്‍ മറ്റൊരാളും വ്യാജ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്‍തിട്ടുണ്ടെന്ന് വ്യക്തമായി. ഇതും ഇറാഖ് പൗരന്‍ തന്നെയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. സമാനമായ തരത്തില്‍ നേരത്തെ മറ്റ് യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിച്ചിട്ടുണ്ടോയെന്നും ഇതിന് മറ്റ് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
