ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഒന്നാം നിലയില്‍ നിന്ന് സുരക്ഷാ വേലി തകര്‍ത്ത് കാര്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് കാര്‍ താഴെ വീണ് ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അല്‍ അമീരി ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഒന്നാം നിലയില്‍ നിന്ന് സുരക്ഷാ വേലി തകര്‍ത്ത് കാര്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അറുപത് വയസ് പ്രായമുള്ള സ്വദേശി വനിതയ്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഇവരെ അമീരി ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.
Read also: അനാശാസ്യ പ്രവര്‍ത്തനം സംശയിച്ച് അപ്പാര്‍ട്ട്മെന്റുകളില്‍ റെയ്ഡ്; നിയമലംഘകരായ പ്രവാസികളെ പിടികൂടി
യുഎഇയില്‍ പെയിന്റ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് സിവില്‍ ഡിഫന്‍സ്
ഷാര്‍ജ: ഷാര്‍ജയിലെ പെയിന്റ് ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഹംരിയയിലെ പെയിന്റ് ഫാക്ടറിയില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു തീപിടുത്തമുണ്ടായത്. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.
വൈകുന്നേരം 4.15നാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സിന്റെ ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാ അംഗങ്ങള്‍ കഠിന പരിശ്രമത്തിനൊടുവില്‍ വൈകുന്നേരം 5.45ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പിന്നീട് ക്രിമിനല്‍ ലബോറട്ടറിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഉള്‍പ്പെടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വേനല്‍കാലത്ത് സാധാരണയായി രാജ്യത്ത് വര്‍ദ്ധിച്ചുവരാറുള്ള തീപിടുത്തങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വകുപ്പ് ഊര്‍ജിത നടപടികള്‍ തുടങ്ങി. കഴിഞ്ഞ ദിവസത്തെ അപകടത്തിന് പിന്നാലെ അധികൃതര്‍ വ്യപക പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. തീപിടുത്തങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
