Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണംവിട്ട് കിണറില്‍ പതിച്ചു

പരിക്കേറ്റ ഡ്രൈവറെ പിന്നീട് സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി.

Car fell into a well after the driver lost control in Saudi Arabia
Author
First Published Nov 22, 2022, 10:49 PM IST

റിയാദ്: സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണംവിട്ട് കിണറില്‍ പതിച്ചു. സിവില്‍ ഡിഫന്‍സ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഡ്രൈവറെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഖമീസ് മുശൈത്തിലായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവറെ പിന്നീട് സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി.

Read also: യാത്രയ്ക്കിടെ ജീവനക്കാരന്റെ ആകസ്‍മിക മരണം; ഗള്‍ഫ് എയര്‍ വിമാനം ഇറാഖില്‍ ഇറക്കി

സൗദി അറേബ്യയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ നിയന്ത്രണംവിട്ട് കടലില്‍ പതിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ജിദ്ദയിലെ അല്‍ നൗറസ് പാര്‍ക്കിന് സമീപം കോര്‍ണിഷില്‍ രാത്രിയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന യുവതിക്കും ഒരു കാല്‍നട യാത്രക്കാരനുമാണ് പരിക്കേറ്റത്.

കോര്‍ണിഷ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ ആദ്യം ഒരു കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇതോടെ പരിഭ്രാന്തയായ കാറോടിച്ചിരുന്ന യുവതി ബ്രേക്കിന് പകരം വാഹനത്തിന്റെ ആക്സിലറേറ്ററില്‍ ചവിട്ടുകയും കാര്‍ അമിത വേഗതയില്‍ നിയന്ത്രണംവിട്ട് കടലില്‍ പതിക്കുകയുമായിരുന്നു. പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ഡ്രൈവരെ രക്ഷപ്പെടുത്തി. വാഹനമിടിച്ച് പരിക്കേറ്റയാളെയും കാറോടിച്ചിരുന്ന യുവതിയെയും റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. ട്രാഫിക് പൊലീസും അതിര്‍ത്തി സുരക്ഷാ സേനയും ചേര്‍ന്ന് കാര്‍ പിന്നീട് കരയിലെത്തിച്ചു. 

Read also:  രേഖകളിലെ പിഴവ് കാരണം പ്രവാസിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടന്നത് ഒരു വര്‍ഷത്തിലധികം

Follow Us:
Download App:
  • android
  • ios