കാര്‍ ഒഴുക്കില്‍ പെടുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ജിസാന്‍: കനത്ത മഴയെ തുടർന്ന് വെള്ളപ്പാച്ചിലിൽ കാർ ഒഴുക്കിൽപ്പെട്ടു. ജിസാനിലെ മെയിന്‍ റോഡിൽ ഇന്നലെയാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലിനിടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍ പെട്ടത്. 

റോഡിന്‍റെ ഇരുവശങ്ങളിലുമായി ഏതാനും സൗദി പൗരന്മാര്‍ അപകടത്തിന് സാക്ഷികളായെങ്കിലും ഡ്രൈവറെ സഹായിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. കാര്‍ ഒഴുക്കില്‍ പെടുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സൗദിയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകളും റോഡുകളും മുറിച്ചുകടക്കുന്നത് 10,000 റിയാല്‍ പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം