Asianet News MalayalamAsianet News Malayalam

കാര്‍ കഴുകുന്ന ജോലിയില്‍ നിന്ന് കോടീശ്വരനിലേക്ക്; ഒറ്റരാത്രി കൊണ്ട് പ്രവാസിയുടെ ജീവിതം മാറ്റിമറിച്ച് മഹ്‌സൂസ്

  • 28-ാമത്തെ മള്‍ട്ടി മില്യനയറുടെ വിജയം ആഘോഷിച്ച് 94-ാം നറുക്കെടുപ്പ്. ആകെ 11,710,900 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍.
  • മഹ്‌സൂസിന്റെ ഒന്നാം സമ്മാനം നേടുന്ന നേപ്പാളില്‍ നിന്നുള്ള ആദ്യ പ്രവാസിയായി ഭരത്.
Car washman enters the good life carrying AED 10M from  Mahzooz
Author
First Published Sep 21, 2022, 4:50 PM IST

ദുബൈ: 94-ാമത് പ്രതിവാര തത്സമയ മഹ്‌സൂസ് നറുക്കെടുപ്പിലൂടെ 31കാരനായ നേപ്പാള്‍ സ്വദേശിയുടെ ജീവിതത്തില്‍ ഭാഗ്യം വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. കാര്‍ കഴുകുന്ന ജോലിയില്‍ നിന്ന് ഒറ്റ രാത്രി കൊണ്ട് മള്‍ട്ടി മില്യനയറായി മാറിയിരിക്കുകയാണ് അദ്ദേഹം. ഇതുവരെ ആകെ 280,000,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കിയ യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്  ഏറ്റവും പുതിയ വിജയത്തോടെ 28-ാമത്തെ മള്‍ട്ടി മില്യനയറെ തെരഞ്ഞെടുക്കാനായത് ആഘോഷിക്കുകയാണ്. ഇതില്‍ ആറുപേരും ഈ വേനല്‍ക്കാലത്ത്, ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലളവിലാണ് വിജയികളായത്.

'വിജയികളുടെ പട്ടികയില്‍ ചേര്‍ക്കപ്പെടുമെന്ന പ്രതീക്ഷയില്‍, മുമ്പെങ്ങും ഇല്ലാത്ത രീതിയിലുള്ള ആവേശമാണ് നേപ്പാള്‍ പൗരന്മാര്‍ മഹ്‌സൂസ് നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കാന്‍ കാണിക്കുന്നത്. ഇതുവരെ നേപ്പാള്‍ സ്വദേശികളായ 3,200 ഭാഗ്യശാലികളാണ് മഹ്‌സൂസില്‍ വിജയിച്ചിട്ടുള്ളത്. 28 പേര്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍സ്വന്തമാക്കിയിട്ടുണ്ട് '-ഏറ്റവും പുതിയ വിജയിയെ പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സിയുടെ സിഇഒ ഫരീദ് സാംജി പറഞ്ഞു. 

ദുബൈ ആസ്ഥാനമാക്കിയുള്ള സ്വകാര്യ കമ്പനിയിലെ കാര്‍ കഴുകുന്ന ജോലി ചെയ്യുന്ന നേപ്പാളുകാരന്‍ ഭരത്, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നതോടെയാണ് 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടിയത്. 16, 27, 31, 37, 42 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. ഏകദേശം 1,300 ദിര്‍ഹം മാത്രം മാസവരുമാനമുള്ള, രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ഇദ്ദേഹത്തിന് സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ല. മഹ്‌സൂസ് വിജയത്തോടെ മള്‍ട്ടി മില്യനയറാകുന്ന ആദ്യ നേപ്പാള്‍ സ്വദേശി ആയിരിക്കുകയാണ് ഭരത് ഇപ്പോള്‍. 345,000,000 നേപ്പാള്‍ രൂപയ്ക്ക് തുല്യമായ പണമാണ് ഈ വിജയത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയത്.

'വളരെയധികം ആവേശത്തിലാണ്. ശനിയാഴ്ച രാത്രിയില്‍ തത്സമയ നറുക്കെടുപ്പ് കണ്ടുകൊണ്ടിരുന്നപ്പോള്‍ സ്‌ക്രീനില്‍ ഞാന്‍ എന്റെ നമ്പരുകള്‍ കണ്ടു. അതിന് ശേഷം ഉറങ്ങാന്‍ പോലും സാധിച്ചിട്ടില്ല'- ഭരത് പറഞ്ഞു. വന്‍തുക കയ്യില്‍ എത്തുമ്പോഴും വിനയം കൈവിടാതെ ഭരത് പറയുന്നത്, കുടുംബത്തിന് നല്ലൊരു ജീവിതം നല്‍കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ്. 'ബാധ്യതകളും ബില്ലുകളും എത്രയും വേഗം അടച്ചു തീര്‍ക്കാനുള്ള ഒരുക്കത്തിലാണ്. അഞ്ചും മൂന്നും വയസ്സുള്ള എന്റെ രണ്ട് മക്കള്‍ക്ക് നല്ലൊരു ഭാവി സൃഷ്ടിക്കുകയെന്നതും പ്രധാനപ്പെട്ടതാണ്. അവിശ്വസനീയമായ കാര്യമാണ് നിറവേറ്റാന്‍ കഴിയുന്നത്. ഈ സമ്മാനം നിരവധി കാര്യങ്ങള്‍ നേടാന്‍ എന്നെ സഹായിക്കും. ഒരുപാട് പേരുടെ ജീവിതങ്ങളില്‍ ഇതിലൂടെ മാറ്റം വരും-. ഭരത് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് മഹ്‌സൂസിന്റെ തുടക്കം മുതല്‍, ഒരു ദിവസം താന്‍ വിജയിക്കുമെന്ന പ്രതീക്ഷ കൈവിടാതെ ഭരത് നറുക്കെടുപ്പില്‍ പങ്കെടുക്കുകയായിരുന്നു. 

94-ാമത് പ്രതിവാര തത്സമയ മഹ്‌സൂസ് നറുക്കെടുപ്പില്‍ 41 വിജയികള്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. 1,174 വിജയികള്‍ 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം നേടി. മൂന്ന് വിജയികള്‍ റാഫില്‍ ഡ്രോയിലൂടെ  300,000 ദിര്‍ഹം നേടി. ആകെ 11,719,900 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് 94-ാമത് നറുക്കെടുപ്പില്‍ വിജയികള്‍ സ്വന്തമാക്കിയത്. 

Follow Us:
Download App:
  • android
  • ios