Asianet News MalayalamAsianet News Malayalam

കുവൈത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപെട്ട് മലയാളിയുടെ മരണം; മറ്റൊരു ഇന്ത്യക്കാരനെതിരെ കേസെടുത്തു

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം നടന്നത്. കെട്ടിവലിച്ച് കൊണ്ടു പോകുന്നതിനിടയിൽ ടോവിങ് റോപ്പ് പൊട്ടിയതാണ്  അപകടകാരണമായത്. 

case registered against indian on death of keralite in kuwait airport
Author
Kuwait City, First Published May 9, 2019, 11:03 AM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപെട്ട് മലയാളി മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മരിച്ച ആനന്ദ് രാമചന്ദ്രന്റെ സഹപ്രവർത്തകനും ഇന്ത്യക്കാരനുമായ 43 വയസുകാരനെതിരെയാണ് കുവൈത്ത് ജലീബ് പൊലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് കൂടുതൽ ഇപ്പോൾ പറയാനാകിലെന്ന് അധികൃതർ വ്യക്തമാക്കി. 

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം നടന്നത്. കെട്ടിവലിച്ച് കൊണ്ടു പോകുന്നതിനിടയിൽ ടോവിങ് റോപ്പ് പൊട്ടിയതാണ്  അപകടകാരണമായത്. അപകട സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചിരുന്നു. ആനന്ദ് കുടുംബസമേതം കുവൈത്തിലാണ് താമസിച്ചിരുന്നുത്. 

Follow Us:
Download App:
  • android
  • ios