Asianet News MalayalamAsianet News Malayalam

'പ്രവാസികളുടെ വോട്ടവകാശത്തിൽ നടപടികൾ ഉടൻ'; കേന്ദ്രം നിലപാട് അറിയിച്ചത്, മലയാളികൾ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ

പ്രവാസികൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Center will take all measures to ensure voting rights for pravasi voters
Author
First Published Nov 1, 2022, 5:37 PM IST | Last Updated Nov 1, 2022, 5:43 PM IST

ദില്ലി: പ്രവാസികൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇതിനായി എല്ലാക്രമീകരണം ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്നും കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിലനിര്‍ത്തിയാകുംക്രമീകരണമെന്നും   അറ്റോർണി ജനറൽ എം. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. 

സർക്കാരിന്റെ  ഉറപ്പിന്മേൽ പ്രവാസി വോട്ടവാകാശം സംബന്ധിച്ചുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് തീർപ്പാക്കി. കേസ് പരിഗണിക്കവേ ഇതിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും പാർലമെന്റിന്റെ അധികാരത്തിൽ വരുന്നതിൽ സുപ്രീം കോടതിക്ക് ഇടപെലിന് പരിമിതിയുണ്ടെന്നും കോടതി പറഞ്ഞിരുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി കേന്ദ്രത്തിനും, തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.  

വോട്ട് അവകാശത്തിനായുള്ള ഭേദതഗതി  ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കിയെങ്കിലും, രാജ്യസഭയിൽ അവതരിപ്പിക്കാത്തതിനാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കാൻ സർക്കാരിനോട് നിർദേശിക്കാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാത്രമല്ല സൈനികർക്ക് വോട്ട് ചെയ്യാൻ തയ്യാറാക്കിയ ക്രമീകരണം പ്രവാസി ഇന്ത്യക്കാർക്ക് അവകാശപ്പെടാനാകില്ലെന്നും വാദത്തിനിടെ കോടതി പറഞ്ഞു.  

2014ൽ പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംസീര്‍ വയലിലാണ് സുപ്രീം കോടതിയിൽ  ഹർജിയുമായി എത്തുന്നത്. കൂടാതെ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് അതത് രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാൻ സർക്കാർ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട്. കേരള പ്രവാസി അസോസിയേഷനായി പ്രസിഡൻറ് രാജേന്ദ്രൻ വെള്ളപാലത്ത്, അശ്വനി നമ്പാറമ്പത് എന്നിവരും ഹർജി നൽകിയിരുന്നു.

Read more:  'പ്രവാസികൾക്ക് വിദേശത്ത് വോട്ട് ചെയ്യാൻ അവസരം': പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ സുപ്രീംനടപടി നോട്ടീസയച്ചു

ഈ ഹർജികൾ കാരണം സർക്കാരിന്റെ അടക്കം ശ്രദ്ധയിൽ ഈ വിഷയം എത്തിക്കാനായതെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ പറഞ്ഞു. ഡോ ഷംഷീർ വയലിന് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനും,  കേരള പ്രവാസി അസോസിയേഷന് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരുമാണ് സുപ്രീം കോടതിയിൽ ഹാജരായി. 
 

Latest Videos
Follow Us:
Download App:
  • android
  • ios