തിരുവനന്തപുരം: കേരള ബാങ്കിന്റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വർണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ശതമാനം പലിശക്ക് പ്രവാസി കുടുംബത്തിന് അരലക്ഷം രൂപ വരെ വായ്പ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ചാർജുകൾ ഈടാക്കില്ലെന്നും ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. നാല് മാസത്തേക്കാണ് വായ്പ അനുവദിക്കുക. അതേസമയം, പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാ​ഗത്ത് നിന്നും അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങോട്ടേക്ക് വരാൻ താല്പര്യമുള്ള പ്രവാസികളെ സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Read Also: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നാല് മേഖലകളായി തിരിച്ച് ഇളവുകള്‍; അതി തീവ്രമേഖലകളില്‍ നാല് ജില്ലകള്‍

കൊവിഡ്: പ്രതിപക്ഷം പാര വെക്കുന്നു; കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്നും ധനമന്ത്രി തോമസ് ഐസക്