Asianet News MalayalamAsianet News Malayalam

Gulf News : അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ വ്യോമസേനാ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു

അടിയന്തിരമായി വിദഗ്ധ ചികിത്സ ആവശ്യമായി വന്ന കുട്ടിയെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്‍സ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു

Child suffering from critical health condition airlifted to hospital in Oman
Author
Muscat, First Published Nov 27, 2021, 8:04 PM IST

മസ്‍കത്ത്: ഒമാനില്‍ അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ റോയല്‍ എയര്‍ഫോഴ്‍സ് ( Royal Air Force of Oman) ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. മുസന്ദം ഗവര്‍ണറേറ്റിലെ ദിബ്ബ ഹെല്‍ത്ത് സെന്ററില്‍ നിന്ന് നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ  സൊഹാര്‍ ഹോസ്‍പിറ്റലിലേക്കാണ് കുട്ടിയെ മാറ്റിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (Oman News Agency) പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. അടിയന്തിരമായി വിദഗ്ധ ചികിത്സ ആവശ്യമായി വന്ന സാഹചര്യത്തിലാണ് കുട്ടിയെ എത്തിക്കാന്‍ റോയല്‍ ഒമാന്‍ എയര്‍ഫോഴ്‍സിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. 

ഒമാനിലെ പ്രവേശന വിലക്കില്‍ പ്രവാസികള്‍ക്ക് ഇളവ്; ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം
മസ്‍കത്ത്: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില് ‍(Oman) ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില് ‍(entry ban) പ്രവാസികള്‍ക്കും (residents) ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും (Health workers) അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇളവ്. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇളവ് അനുവദിച്ചിരിക്കുന്ന എല്ലാ വിഭാഗങ്ങളിലുള്ളവരും ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണം.

ദക്ഷിണാഫ്രിക്ക (South Africa), നമീബിയ (Namibia), ബോട്സ്വാന (Botswana ), സിംബാവെ (Zimbabwe), ലിസോത്തോ (Lesotho), ഈസ്വാതിനി (Eswatini), മൊസാംബിക്ക്(Mozambique) എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഒമാനില്‍ താത്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണിത്. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഒമാനിലേക്ക്  പ്രവേശനമുണ്ടാകില്ല. 

Follow Us:
Download App:
  • android
  • ios