ഷാര്‍ജ: ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് വയസുള്ള കുട്ടി മരിച്ചു. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സിവില്‍ ഡിഫന്‍സിന് അപകടം സംബന്ധിച്ച് വിവരം ലഭിച്ചത്. ഖുലയ്യയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിച്ചത്. വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന സ്ഥലത്തെത്തി, തീ മറ്റ് ഫ്ലാറ്റുകളിലേക്ക് പടരുന്നത് തടഞ്ഞു. ഫര്‍ണിച്ചറുകളും മറ്റ് ഗൃഹോപകരണങ്ങളും കത്തിനശിച്ചു. സ്വദേശി കുടുംബമാണ് ഇവിടെ കഴിഞ്ഞിരുന്നത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് പരിക്കില്ല.