Asianet News MalayalamAsianet News Malayalam

ചൈനീസ് പ്രസിഡൻറ് നാളെ സൗദിയിൽ

അറബ്-ചൈന ബന്ധത്തിലെ നാഴികക്കല്ലായി ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്ശനവും ഇതിനിടെ നടക്കുന്ന ഉച്ചകോടികളും മാറുമെന്ന് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു. സൗദി-ചൈനീസ് ഉച്ചകോടിക്കിടെ 110 ശതകോടി റിയാലിലധികം മൂല്യമുള്ള കരാറുകളിൽ ഒപ്പുവെക്കും.

Chinese President will visit saudi tomorrow
Author
First Published Dec 6, 2022, 11:05 PM IST

റിയാദ്: സൗദിയിൽ ത്രിദിന സന്ദർശനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗ് ബുധനാഴ്ച റിയാദിലെത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങൾ വെളിപ്പെടുത്തി. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ ചൈന-ഗൾഫ്, ചൈന-അറബ് ഉച്ചകോടികൾ നടക്കും. ചൈന-അറബ് ഉച്ചകോടിയിൽ 14 അറബ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഭരണാധികാരികളും പങ്കെടുക്കും.

അറബ്-ചൈന ബന്ധത്തിലെ നാഴികക്കല്ലായി ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനവും ഇതിനിടെ നടക്കുന്ന ഉച്ചകോടികളും മാറുമെന്ന് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു. സൗദി-ചൈനീസ് ഉച്ചകോടിക്കിടെ 110 ശതകോടി റിയാലിലധികം മൂല്യമുള്ള കരാറുകളിൽ ഒപ്പുവെക്കും. 20-ലധികം കരാറുകളിൽ ഒപ്പുവെക്കും. ചൈനീസ് പ്രസിഡൻറിന്‍റെ സന്ദർശന വേളയിൽ സൗദി-ചൈനീസ്, ചൈനീസ്-ഗൾഫ്, ചൈനീസ്-അറബ് എന്നിങ്ങനെ മൂന്ന് ഉച്ചകോടികൾ നടക്കും. ഉച്ചകോടിയിൽ 30-ലധികം രാജ്യങ്ങളുടെ നേതാക്കളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സാന്നിധ്യമുണ്ടാകും. സൗദി-ചൈനീസ് ഉച്ചകോടിയുടെ ഭാഗമായാണ് 110 ശതകോടി റിയാലിൻെറ 20-ലധികം കരാറുകളിൽ ഒപ്പുവെക്കുക.

Read More - ഇസ്രയേല്‍ പ്രസിഡന്റ് യുഎഇയില്‍; ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദയിൽ നിന്നും ‘വിസ് എയർ’ സർവിസ് ആരംഭിച്ചു

റിയാദ്: യൂറോപ്യൻ ലോ - കോസ്റ്റ് വിമാനക്കമ്പനിയായ ‘വിസ് എയർ’ സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള ആദ്യ വിമാന സർവിസുകൾ ശനിയാഴ്ച ആരംഭിച്ചു. തുടക്കത്തിൽ ജിദ്ദയിലെ നോർത്തേൺ ടെർമിനലിനിന്ന് ലോകമെമ്പാടുമുള്ള ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് ചുരുങ്ങിയ നിരക്കിൽ വിസ് എയർ വിമാനങ്ങൾ സർവിസ് നടത്തുമെന്ന് ജിദ്ദ വിമാനത്താവള അധികൃതർ അറിയിച്ചു. 

Read More -  നാലു ദിവസം നീണ്ടുനിന്ന തെരച്ചില്‍; മരുഭൂമിയില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ആദ്യ വിമാനത്തില്‍ ജിദ്ദയിലെത്തിയ യാത്രക്കാരെ വിമാനത്താവള അധികൃതര്‍ സ്വീകരിച്ചു. സെപ്തംബറിൽ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനതാവളത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിസ് എയറിന്റെ സൗദി സർവിസിന്റെ പ്രഖ്യാപനമുണ്ടായത്.

Follow Us:
Download App:
  • android
  • ios