ധാരീസ്‌  ക്രിസ്ത്യന്‍ സെന്റർ അങ്കണത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ വിവിധ ക്രിസ്ത്യന്‍ സഭാ പ്രതിനിധികളൂം പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. 

സലാല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവക്ക് ഒമാനിലെ സലാലയിൽ വിശ്വാസികള്‍ സ്വീകരണം ഒരുക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം സലാലയിൽ എത്തുന്ന കാതോലിക്ക ബാവയെ, ധാരീസ്‌ ക്രിസ്ത്യന്‍ സെന്റർ അങ്കണത്തിൽ സെന്റ്. സ്റ്റീഫൻസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ വിശ്വാസികള്‍ സ്വീകരിക്കും. 

സഭയുടെ പ്രധാന മേലദ്ധ്യക്ഷനായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടാണ് മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സലാലയിലെത്തുന്നത്. ധാരീസ്‌ ക്രിസ്ത്യന്‍ സെന്റർ അങ്കണത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ വിവിധ ക്രിസ്ത്യന്‍ സഭാ പ്രതിനിധികളൂം പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. സെന്റ്. സ്റ്റീഫൻസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഈ വര്‍ഷത്തെ ക്രിസ്‍മസ് ശുശ്രൂഷകള്‍ക്കും മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. സലാല സന്ദര്‍ശനം പൂര്‍ത്തിയാക്കി കാതോലിക്ക ബാവ ഇരുപത്തിയഞ്ചിന് കേരളത്തിലേക്ക് മടങ്ങും. ബാവായുടെ സലാല സന്ദർശനത്തിന് ഇടവക വികാരി ബേയ്‌സിൽ തോമസിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

Read also:  ഒമാനില്‍ മൂല്യ വര്‍ദ്ധിത നികുതി വര്‍ദ്ധിപ്പിക്കില്ല; അടുത്ത വര്‍ഷം ആദായ നികുതിയുമില്ല