സ്വദേശികളും രാജ്യത്തെ സ്ഥിരതാമസക്കാരും   ഉള്‍പ്പെടുന്ന സംഘത്തെ ബർക്കയിൽ നിന്നാണ് വടക്കൻ ബാത്തിന പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്‍തത്

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഒത്തുചേര്‍ന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തി ഒമാൻ സുപ്രീം കമ്മിറ്റി നടപ്പിലാക്കിയിരിക്കുന്ന നിർദ്ദേശങ്ങൾ ലംഘിച്ചതിന് സ്വദേശികളും രാജ്യത്തെ സ്ഥിരതാമസക്കാരും ഉള്‍പ്പെടുന്ന സംഘത്തെ ബർക്കയിൽ നിന്നാണ് വടക്കൻ ബാത്തിന പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്‍തതെന്ന് റോയൽ ഒമാൻ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.