സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മസ്‌കറ്റ്: ഒമാനിലെ ഇബ്ര വിലായത്തില്‍ ഒരു പൗരന്‍ താഴ് വരയില്‍ മുങ്ങി മരിച്ചു. ഇയാളുടെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒരു പൗരന്‍ ഇബ്ര വിലായത്തിലെ താഴ് വരയില്‍ മുങ്ങിയെന്ന വിവരം ലഭിച്ച ഉടന്‍ തന്നെ വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളുടെ മരണം ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 

ഒമാനില്‍ വാഹനമോടിച്ച പ്രവാസി ബാലനെ പിടികൂടി; രക്ഷിതാവിനെതിരെ നടപടി

Scroll to load tweet…

ബോട്ട് മുങ്ങി അപകടം; 15 ഏഷ്യക്കാരെ രക്ഷപ്പെടുത്തി

മസ്‌കറ്റ്: ഒമാനില്‍ കടലില്‍ ബോട്ട് മുങ്ങി അപകടം. അപകടത്തില്‍പ്പെട്ട 15 വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് രക്ഷപ്പെടുത്തി. ദോഫാര്‍ ഗവര്‍ണറേറ്റിലെ കടലിലാണ് 15 ഏഷ്യന്‍ വംശജര്‍ അപകടത്തില്‍പ്പെട്ടത്. സലാല തുറമുഖത്ത് നിന്ന് ഇവരെ രക്ഷിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. 

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മരിച്ചു

ചികിത്സയ്‍ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി മലയാളി മരിച്ചു

മസ്‍കത്ത്: ഒമാനില്‍ നിന്ന് നാട്ടിലേക്ക് ചികിത്സയ്‍ക്കായി പോകുന്നതിനിടെ അസുഖം കൂടി പ്രവാസി മലയാളി യുവാവ് മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോതയില്‍ വീട്ടില്‍ കെ.ജി രാഹുല്‍ (35) ആണ് മരിച്ചത്. വിമാനത്താവളത്തിലേക്കുള്ള യാത്രയ്‍ക്കിടെയാണ് നില വഷളായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നിര്‍മാണ മേഖലയില്‍ ജോലി ചെയ്‍തിരുന്ന രാഹുല്‍, പനിയും പ്രമേഹവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സയ്‍ക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്‍ക്കിടെ ക്ഷീണം അനുഭവപ്പെട്ടു. തുടര്‍ന്ന് നിസ്‍വ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ച് നില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.