റിയാദ്: സൗദിയില്‍ റിയാദിലും പരിസരപ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയും. ശനിയാഴ്ച രാത്രി വിവിധ പ്രവിശ്യകളില്‍ ശക്തമായ കാറ്റ് വീശി. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷത്തില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.  കര്‍ഫ്യൂ ആയതു കൊണ്ട് നിരത്തുകളില്‍ വാഹനങ്ങള്‍ കുറവായിരുന്നു. 

റിയാദ്, അല്‍ഖര്‍ജ്, അഫ്‌ലാജ്, അല്‍ഖുവയ്യ, മജ്മ, ശഖ്‌റാ, വാദി ദവാസിര്‍, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, നജ്‌റാന്‍, അസീര്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലും മഴ ലഭിച്ചു. മദീനയിലെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശി. കാലാവസ്ഥാ വ്യതിയാനം ചൊവ്വാഴ്ച വരെ നീളുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.