ഏപ്രിൽ 14 ഞായറാഴ്ച മുതൽ ഏപ്രിൽ 17 ബുധനാഴ്ച വരെ കനത്ത മഴക്കും കാറ്റിനുമൊപ്പം ആലിപ്പഴ വർഷവും ഉണ്ടാകുവാൻ സാധ്യത ഉള്ളതായാണ് അറിയിപ്പ്

മസ്കറ്റ്: ഒമാനിൽ കാലാവസ്ഥയിൽ വ്യതിയാനമെന്ന് അറിയിപ്പ്. ഈ ഞായറാഴ്ച മുതലാണ് കാലാവസ്ഥയിൽ വ്യതിയാനത്തിനും ആലിപ്പഴ വ‌ർഷത്തിനും സാധ്യതയെന്ന് ഒമാൻ ഭരണകൂടം അറിയിച്ചിട്ടുള്ളത്. ഏപ്രിൽ 14 ഞായറാഴ്ച മുതൽ ഏപ്രിൽ 17 ബുധനാഴ്ച വരെ ഒമാനിൽ കനത്ത മഴക്കും കാറ്റിനുമൊപ്പം ആലിപ്പഴ വർഷവും ഉണ്ടാകുവാൻ സാധ്യത ഉള്ളതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അറിയിച്ചത്. മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ, മസ്‌കറ്റ്, അൽ ദഖിലിയ, വടക്കൻ അൽ ഷർഖിയ, തെക്കൻ അൽ ഷർഖിയ, അൽ വുസ്തയുടെ ഭാഗങ്ങൾ, ദോഫാർ എന്നീ ഗവർണറേറ്റുകളിൽ കാലാവസ്ഥയിലെ വ്യതിയാനം സാരമായി ബാധിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കുറി ഇതാദ്യം, വേനൽ മഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു! വരും മണിക്കൂറിൽ 6 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം