മണലാരണ്യമെന്ന പേരിന് അറബ് ലോകം അറുതിവരുത്തുകയാണെന്ന് തോന്നും ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ കാര്‍മേഘങ്ങള്‍ ഒഴുകിമറയുന്നത് കണ്ടാല്‍.
മണലാരണ്യമെന്ന പേരിന് അറബ് ലോകം അറുതിവരുത്തുകയാണെന്ന് തോന്നും ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ കാര്‍മേഘങ്ങള്‍ ഒഴുകിമറയുന്നത് കണ്ടാല്‍. ലോകത്തെ അംബരചുംബികളിലൊന്നായ ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ കാര്‍മേഘങ്ങള്‍ പറക്കുന്നതിന്‍റെ വീഡിയോ ദുബായ് രാജകുമാരന്‍ ഹംദന്‍ മുഹമ്മദ് തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.
ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ കാര്‍മേഘങ്ങള്‍ പറക്കുന്നത് കാലാവസ്ഥാവ്യതിയാനത്തെയാണ് കാണിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ പെയ്ത മഴയില്‍ യുഎഇയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ദുബായിയുടെ അവസ്ഥയും മറ്റൊന്നല്ല.
റാസല്‍ ഖൈമയില്‍ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. ദുരന്തനിവാരണ സംഘം റാസല്‍ഖൈമയില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചില താഴ്വാരങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയിടുക്കുകളില്‍ നിന്ന് ശക്തമായി കുത്തിയൊഴുകുന്ന വെള്ളത്തിന്‍റെ വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
