മസ്കറ്റ്: ഒമാനിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍. ഒമാനിലേക്ക് സമുദ്രമാര്‍ഗം നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒരു സംഘം ഏഷ്യന്‍ വംശജരെയാണ് റോയല്‍ ഒമാന്‍ പോലീസിന്റെ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. 

ഷിനാസ് വിലായത്തിലെ കടല്‍ത്തീരത്ത് നിന്നും 5 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കോസ്റ്റല്‍ ഗാര്‍ഡ് ഈ സംഘത്തെ തടഞ്ഞത്. ഏഷ്യന്‍ വംശജരായ 22 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്ന് റോയല്‍ ഒമാന്‍ പോലീസിന്‍റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ നടപടി; കുറഞ്ഞത് ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കുമെന്ന് ദുബായ് അധികൃതര്‍