മസ്കത്ത്: നിയമവിരുദ്ധമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി പ്രവാസികളെ പിടികൂടിയതായി ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.  ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ വെച്ച് അധികൃതര്‍ പിടികൂടുകയായിരുന്നു. ഒമാനിലെ ശിനാസ് വിലായത്തിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചത്. പിടിയിലായവരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് മാത്രമാണ്  അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.