Asianet News MalayalamAsianet News Malayalam

നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍; ദുബൈ സാധാരണ നിലയിലേക്ക്

ജനജീവിതം സാധാരണ നിലയിലേക്ക് മാറിയതതോടെ നാളുകള്‍ക്ക് ശേഷം ദുബൈ റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പകുതി ജീവനക്കാരുമായി സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ദുബൈ സാമ്പത്തിക വകുപ്പ് അനുമതി നല്‍കിയതോടെ ഓഫീസുകളുടെ പ്രവര്‍ത്തനവും പഴയപടിയായി.

Concessions to regulations Dubai returns to normal
Author
Dubai - United Arab Emirates, First Published May 28, 2020, 12:18 AM IST

ദുബൈ: നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ ദുബൈ സാധാരണ നിലയിലേക്ക്. ഓഫീസുകളേറെയും തുറന്നു പ്രവര്‍ത്തിച്ചു. രാത്രി പതിനൊന്നു മണിവരെ പുറത്തിറങ്ങാനും അനുമതിയുണ്ട്. ജനജീവിതം സാധാരണ നിലയിലേക്ക് മാറിയതതോടെ നാളുകള്‍ക്ക് ശേഷം ദുബൈ റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

പകുതി ജീവനക്കാരുമായി സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ദുബൈ സാമ്പത്തിക വകുപ്പ് അനുമതി നല്‍കിയതോടെ ഓഫീസുകളുടെ പ്രവര്‍ത്തനവും പഴയപടിയായി. ഓഫീസുകള്‍ക്കകത്തും സാമൂഹിക അകലം പാലിക്കണം. ലിഫ്റ്റുകള്‍ സാമൂഹിക അകലം പാലിക്കുന്ന രീതിയില്‍ സജ്ജീകരിച്ചു.

ജിം, സിനിമാ ശാലകൾ, ഐസ് റിങ്ക് ഉൾപ്പെടെയുള്ള ഉല്ലാസകേന്ദ്രങ്ങൾ ഉപാധികളോടെ തുറന്നു പ്രവര്‍ത്തിച്ചു. എന്നാൽ, പള്ളികളുൾപ്പെടെയുള്ള ആരാധനാലയങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, ഡേകെയർസെൻററുകൾ എന്നിവ അടഞ്ഞു കിടക്കും. പൊതുഗതാഗതം പൂര്‍ണ്ണ തോതില്‍ സജ്ജമായി.

ദുബൈ മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ അരമണിക്കൂര്‍ മുമ്പേ സ്റ്റേഷനുകളില്‍ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. രാവിലെ ആറുമണി മുതല്‍ രാത്രി പതിനൊന്ന് മണിവരെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്. മറ്റു സമയങ്ങളില്‍ അണു നശീകരണ പ്രവര്‍ത്തനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios