കഴിഞ്ഞ ദിവസം നെഞ്ചു വേദനയെ തുടർന്ന് ദമ്മാമിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് സൗദിയില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുതുപ്പാടിയിലെ കോണ്‍ഗ്രസ് നേതാവ് അടിവാരം കണലാണ് കോമത്ത് ഇ.കെ. വിജയന്‍ ആണ് മരിച്ചത്. കോണ്‍ഗ്രസ് മണ്ഡലം നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന വിജയന്‍ ഒരു വര്‍ഷമായി സൗദിയിലെ ദമ്മാമിലായിരുന്നു.
കഴിഞ്ഞ ദിവസം നെഞ്ചു വേദനയെ തുടർന്ന് ദമ്മാമിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ദമാം സെൻട്രൽ ഹോസ്പിറ്റലിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്.
Read More : പ്രവാസി മലയാളി ബാലന്‍ ഉപയോഗശൂന്യമായ വെള്ളടാങ്കിൽ വീണ് മരിച്ചു
സൗദിയിൽ മറ്റൊരു സംഭവത്തിൽ മലയാളി ബാലന്‍ ഉപയോഗശൂന്യമായ വെള്ളടാങ്കില്‍ വീണ് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8)മരിച്ചത്. സ്കൂള്‍ അവധി ചെലവഴിക്കാന്‍ സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് റിയാദിലെത്തിയതായിരുന്നു സകരിയ്യയുടെ കുടുംബം.
താമസ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കില്‍ അബദ്ധത്തില്‍ കുട്ടി വീണതാണെന്നാണ് കരുതുന്നത്. സിവില്‍ ഡിഫന്‍സ് യൂണിറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സ്കൂള്‍ തുറക്കാനിരിക്കെ അടുത്ത മാസം ആദ്യത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ സംസ്കരിക്കും.

