ശുഐബ മാരിടൈം ഫയര്‍ ഫൈറ്റിങ് സെന്റര്‍, ഉമ്മു അയ്മന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനാ വിഭാഗമെത്തി തീയണച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ശുഐബ തുറമുഖത്ത് കണ്ടെയ്‌നര്‍ ക്രെയിനിന് തീപ്പിടിച്ചു. ശുഐബ മാരിടൈം ഫയര്‍ ഫൈറ്റിങ് സെന്റര്‍, ഉമ്മു അയ്മന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനാ വിഭാഗമെത്തി തീയണച്ചു. എന്നാല്‍ അപകടത്തില്‍ ആളപായമില്ല. തീപ്പിടുത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

കുവൈത്തില്‍ 619 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു