അമേരിക്കന്‍ സൈനിക ഓഫീസുറുടെ പരാതി പ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയി. അബ്‍ദലിയിലെ ഷൂട്ടിങ് ക്യാമ്പില്‍ നിന്നാണ് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയത്. ഇത് സംബന്ധിച്ച് കുവൈത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. അമേരിക്കന്‍ സൈനിക ഓഫീസുറുടെ പരാതി പ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കുവൈത്ത് ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിരലടയാളങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു.

Read also: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

അതിര്‍ത്തി വഴി ലഹരിമരുന്ന് കടത്താന്‍ ശ്രമം; 36 കിലോ ഹാഷിഷും വന്‍തോതില്‍ ലഹരി ഗുളികകളും പിടിച്ചെടുത്തു

നജ്‌റാന്‍: അതിര്‍ത്തി വഴി സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. നുഴഞ്ഞുകയറ്റക്കാരായ മൂന്ന് എത്യോപ്യക്കാരെയാണ് അതിര്‍ത്തി സുരക്ഷാസേന അറസ്റ്റ് ചെയ്തത്. 

36 കിലോഗ്രാം ഹാഷിഷ്, 5,548 ലഹരി ഗുളികകളും പൗഡര്‍ രൂപത്തിലുള്ള 500 ഗ്രാം മയക്കുമരുന്നും കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അതിര്‍ത്തി സുരക്ഷാസേന അറിയിച്ചു. മറ്റൊരു സംഭവത്തില്‍ മയക്കുമരുന്ന് ശേഖരവുമായി അഫ്ഗാന്‍ സ്വദേശിയെ അല്‍ഖസീമില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന അഫ്ഗാനിയുടെ വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ 22.38 കിലോ ഹാഷിഷ് കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു. 

Read also:  പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി