Asianet News MalayalamAsianet News Malayalam

പട്ടാപ്പകല്‍ പ്രവാസിയെ സ്വദേശി കുത്തിക്കൊലപ്പെടുത്തി

വാഹനത്തില്‍ കയറി സിറിയക്കാരനായ ഡ്രൈവറെ സ്വദേശി  ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

citizen  stabbed foreigner to death in saudi
Author
First Published Sep 9, 2022, 10:35 PM IST

റിയാദ്: സൗദി അറേബ്യയില്‍ പട്ടാപ്പകല്‍ വിദേശിയെ സ്വദേശി പൗരന്‍ കുത്തിക്കൊലപ്പെടുത്തി. റിയാദില്‍ പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് സിറിയക്കാരനെ സ്വദേശി പൗരന്‍ ആക്രമിച്ചത്. 

റിയാദ് പ്രവിശ്യയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വാഹനത്തില്‍ കയറി സിറിയക്കാരനായ ഡ്രൈവറെ സ്വദേശി  ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രക്കിനുള്ളില്‍ കയറിയ സ്വദേശി വിദേശിയെ ആക്രമിച്ചു. തുടര്‍ന്ന് സിറിയക്കാരന്‍ മറുവശത്തെ ഡോര്‍ വഴി ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്തുടര്‍ന്നെത്തിയ സ്വദേശി ഇയാളെ തുടര്‍ച്ചയായി കുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 

സോഷ്യല്‍ മീഡിയയിലെ 'വ്യാജ ഡോക്ടര്‍' സൗദി അറേബ്യയില്‍ അറസ്റ്റില്‍

അടിവസ്ത്രം മാത്രം ധരിച്ച് ഉറങ്ങുകയായിരുന്ന സുഹൃത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പ്രവാസി ജയിലില്‍

ദുബൈ: അടിവസ്‍ത്രം മാത്രം ധരിച്ച് ഉറങ്ങുകയായിരുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്രവാസിക്ക് ജയില്‍ ശിക്ഷ. 33 വയസുകാരനായ യുവാവിന് ദുബൈ കോടതി മൂന്ന് മാസം തടവാണ് വിധിച്ചത്. ഒപ്പം ജോലി ചെയ്‍തിരുന്ന സുഹൃത്തിന്റെ ദൃശ്യങ്ങളാണ് അയാളുടെ മുറിയില്‍ കയറി പ്രതി പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലൂടെയും മറ്റും ഈ വീഡിയോ ക്ലിപ്പ് പങ്കുവെയ്‍ക്കപ്പെട്ടുവെന്ന് ദുബൈ കോടതിയിലെ രേഖകള്‍ പറയുന്നു. ഇതോടെ തന്റെ അനുമതിയില്ലാതെയാണ് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും അവ പ്രചരിപ്പിച്ചതെന്നും ആരോപിച്ച് യുവാവ് കേസ് ഫയല്‍ ചെയ്‍തു.

കുവൈത്തിലെ ജോലി സ്ഥലത്ത് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു

പരാതിക്കാരന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ ഡ്രൈവറായിരുന്നു പ്രതി. ഇയാളുടെ താമസ വിസയുടെ കാലാവധി അവസാനിച്ചിട്ടും കമ്പനി പുതുക്കി നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കുന്നതിന് മാനേജുമെന്റുമായി ചര്‍ച്ച നടത്താന്‍ ഇടനിലക്കാരനാവണമെന്ന് ആവശ്യപ്പെടാനായിരുന്നു പ്രതി, പരാതിക്കാരന്റെ മുറിയിലെത്തിയത്. എന്നാല്‍ ആ സമയം മുറിയില്‍ ഉറങ്ങുകയായിരുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ ഫേസ്‍ബുക്കില്‍ പങ്കുവെച്ചു.

അന്വേഷണത്തിനിടെ യുവാവിനെ ചോദ്യം ചെയ്‍തപ്പോള്‍ അയാള്‍ കുറ്റം സമ്മതിച്ചു. തനിക്ക് കമ്പനിയില്‍ നിന്ന് ശമ്പളം കിട്ടിയില്ലെന്ന കാര്യം പറയാനാണ് പരാതിക്കാരന്റെ മുറിയില്‍ പോയതെന്നും ഇയാള്‍ പറഞ്ഞു. പ്രതിയുടെ കുറ്റസമ്മത മൊഴി കണക്കിലെടുത്ത് കോടതി ഇയാള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios