ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സുലൈബിയയിലെ സംഭരണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ഓയില്‍ ഫില്‍ട്ടറുകള്‍ പിടികൂടിയത്. 

ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ട്രേഡ് മാര്‍ക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥ പ്രകാരം ഇതിന് ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കും.

വേശ്യാവൃത്തി; പരിശോധനയ്‍ക്കിടെ മൂന്ന് പ്രവാസി വനിതകള്‍ അറസ്റ്റില്‍

പണം വെച്ച് ചൂതാട്ടം; പരിശോധനയില്‍ കുടുങ്ങിയത് 15 പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പണം വെച്ച് ചൂതാട്ടം നടത്തിയ കുറ്റത്തിന് 15 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്‍മദി ഏരിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ കുടുങ്ങിയത്. ചൂതാട്ടത്തിന് ഉപയോഗിച്ച പണവും മറ്റ് സാധനങ്ങളുമെല്ലാം പൊലീസ് പിടിച്ചെടുത്തു. 

പിടിയിലായവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അധികൃതര്‍, പക്ഷേ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

22 വർഷം പഴക്കമുള്ള ചേതക്ക് സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

റോഡിലൂടെ നഗ്നനായി നടന്ന ഇന്ത്യക്കാരന്‍ കുവൈത്തില്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡിലൂടെ നഗ്നനായി നടന്ന ഇന്ത്യക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഫഹാഹീലിലായിരുന്നു സംഭവം. ഹൈവേയിലൂടെ ഒരാള്‍ വസ്‍ത്രമൊന്നുമില്ലാതെ നടക്കുന്നുവെന്ന് നിരവധിപ്പേര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

വിവരം ലഭിച്ചതനുസരിച്ച് പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നഗ്നനായി നടന്ന ഇന്ത്യക്കാരന്‍ പല സ്ഥലങ്ങളിലായി അലഞ്ഞുതിരിയുകയായിരുന്നു. ഇയാള്‍ ശരിയായ മാനസിക നിലയില്‍ ആയിരുന്നില്ലെന്നാണ് പെരുമാറ്റത്തില്‍ നിന്ന് മനസിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനായി ഇയാളെ മെഡിക്കല്‍ ടെസ്റ്റിന് വിധേയമാക്കും. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.