കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു. 

അബുദാബി: അല്‍ ഐനിലുണ്ടായ കാര്‍ അപകടത്തില്‍ പാകിസ്ഥാനി ദമ്പതികള്‍ മരിച്ചു. ഇവരുടെ മൂന്ന് വയസായ മകന് ഗുരുതര പരിക്കുകളുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്. അല്‍ ഐനില്‍ നിന്ന് ദുബൈയിലേക്ക് പോയ ഭാര്യയും ഭര്‍ത്താവും കുട്ടിയും അടങ്ങുന്ന കുടുംബം ഒരു ദിവസത്തെ ട്രിപ്പ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. 

കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പിന്നീട് നാട്ടില്‍ സംസ്‍കരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരനായ കുട്ടി ഇപ്പോഴും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നില ഭദ്രമായ ശേഷം ബന്ധുക്കളുടെ അടുത്ത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read also: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായ പ്രവാസി നാടണഞ്ഞു

പിക്കപ്പ് വാൻ ഒട്ടകവുമായി കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു
​​​​​​​റിയാദ്: സൗദി അറേബ്യയില്‍ പിക്കപ്പ് വാൻ ഒട്ടകവുമായി കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. സൗദി അറേബ്യയുടെ മധ്യ പ്രവിശ്യയിലെ ലൈല അഫ്‍ലാജിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ അദ്ദാർ റോഡിൽ ഉണ്ടായ അപകടത്തിൽ ഉത്തർ പ്രദേശ് ജോൺപ്പൂർ സ്വദേശി ശലം ഷാ (34) ആണ് മരിച്ചത്. 

ദീർഘകാലമായി സൗദി അറേബ്യയിൽ പ്രവാസിയാണ് ശലം ഷാ. പിതാവ് - ബുല്ലാൻ ഷാ, മാതാവ് - അജിബുൻ, ഭാര്യ - ഗുൽസെറ.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സൗദി അറേബ്യയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നടപടി ക്രമങ്ങളുമായി ലൈല അഫ്‍ലാജ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ്‌ രാജ, സുനി അദ്ധാർ, റഹ്‌മാൻ കൊല്ലം, കെ കെ അഷ്‌റഫ്‌ കണ്ണൂർ, മുസ്തഫ മാവറ, സി എം നാസർ കൊടുവള്ളി, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ എന്നിവർ രംഗത്തുണ്ട്.

Read also:  പ്രവാസി നിയമലംഘകര്‍ക്കെതിരെ നടപടി കര്‍ശനമാക്കി; വ്യാജ ഡോക്ടര്‍ ഉള്‍പ്പെടെ പിടിയില്‍