Asianet News MalayalamAsianet News Malayalam

ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ കൂടുതൽ പ്രവാസികൾ, വ്യാപക പരിശോധന

വൈറസ് പരിശോധന കേന്ദ്രങ്ങളിൽ  പനി,  ചുമ , ജലദോഷം, തൊണ്ട വേദന , ശ്വസിക്കുവാനുള്ള   ബുദ്ധിമുട്ട് എന്നീ  രോഗലക്ഷണങ്ങൾ  ഉള്ളവർ മാത്രം എത്തിയാൽ മതിയെന്നും മന്ത്രാലയം  അറിയിച്ചിട്ടുണ്ട്.
covid 19  infection confirmed more in expats in oman
Author
Oman, First Published Apr 15, 2020, 12:57 PM IST
മസ്കറ്റ്: പ്രവാസികള്‍‍ ഉള്‍പ്പെടെ 15,000ത്തിലധികം പേര്‍ക്ക് കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരില്‍ കൂടുതലും വിദേശികളാണ്. സ്വദേശികളും വിദേശികളുമടക്കം  പതിനയ്യായിരത്തിലധികം പേർക്ക്  കൊവിഡ് -19 പരിശോധന പൂർത്തീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയ  അണ്ടർ സെക്രട്ടറി ഡോക്ടർ മുഹമ്മദ് ബിൻ സൈദ് അൽ ഹോസിനിയാണ് അറിയിച്ചത്.

മത്രാ വിലായത്തിലെ ആറു കേന്ദ്രങ്ങളിലായിട്ടാണ് പരിശോധനകൾ പുരോഗമിക്കുന്നത്. വൈറസ് പരിശോധന കേന്ദ്രങ്ങളിൽ  പനി,  ചുമ , ജലദോഷം, തൊണ്ട വേദന , ശ്വസിക്കുവാനുള്ള   ബുദ്ധിമുട്ട് എന്നീ  രോഗലക്ഷണങ്ങൾ  ഉള്ളവർ മാത്രം എത്തിയാൽ മതിയെന്ന് മന്ത്രാലയം  അറിയിച്ചിട്ടുണ്ട്. മസ്‌കറ്റ് ഗവർണറേറ്റിൽ സ്വദേശികളെക്കാളും വിദേശികൾക്കാണ്  കൊവിഡ് -19   കൂടുതലായും സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസിനി പറഞ്ഞു.

അതേസമയം ഒമാനിൽ ഇന്ന്  97 പേർക്ക് കൂടി കൊവിഡ് -19  സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 910 ലെത്തിയെന്നും  ഇതിൽ   130  പേർ രോഗ വിമുക്തരായതായും   ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. 
covid 19  infection confirmed more in expats in oman



 
Follow Us:
Download App:
  • android
  • ios