ദുബൈ: കൊവിഡ് വ്യാപന സാഹചര്യത്തിൽ കനത്ത ആശങ്കയോടെ പ്രവാസി മലയാളികൾ. ആവശ്യത്തിന് മരുന്നോ ആഹാരമോ ചികിത്സ സൗകര്യങ്ങളൊ എന്തിനധികം നിരീക്ഷണത്തിൽ കഴിയാനുള്ള സാഹചര്യം പോലും ഗൾഫ്  മേഖലയിൽ കഴിയുന്ന പ്രവാസികൾക്ക് നിലവിലില്ലെന്നതാണ് വസ്തുത. രോഗം പടര്‍ന്ന് പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട്  അങ്ങേ അറ്റം ആശങ്കാകുലമായ സാഹചര്യത്തിലാണ് പ്രവാസികൾ കൊവിഡ് കാലത്ത് കഴിഞ്ഞു കൂടുന്നതെന്നാണ് റിപ്പോര്‍ട്ട്. 

സൗദിയാണ് രോഗവ്യാപന കണക്കിൽ മുന്നിൽ നിൽക്കുന്നത്. രോഗികളുടെ എണ്ണം മൂവ്വായിരം കടന്ന സാഹചര്യമാണ് ഇവിടെ ഉള്ളത്. യുഎഇ യും ഖത്തറുമെല്ലാം തൊട്ട് പിന്നിലുണ്ട്.കൊവിഡ് പോസീറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്താൽ അവരെ പ്രവേശിപ്പിക്കാൻ കൂടി സൗകര്യം ഇല്ലാത്ത അവസ്ഥയാണ് ഗൾഫ് മേഖലയിൽ ഉള്ളത്. പ്രത്യേകിച്ച് തൊഴിലാളി ക്യാമ്പുകളിലെല്ലാം ആളുകൾ തിങ്ങി പ്പാര്‍ക്കുന്ന അവസ്ഥയാണ്. ഇതിൽ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചാൽ അടുക്കളയടക്കം അടച്ച് പൂട്ടി മറ്റുള്ളവരെല്ലാം ടെറസിന് മുകളിലും മറ്റും കനത്ത ചൂടിനെ അവഗണിച്ച് കഴിഞ്ഞ് കൂടേണ്ട അവസ്ഥയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. 

അരുൺ രാഘവന്‍റെ റിപ്പോര്‍ട്ട് :

"

ശസ്ത്രിയകള്‍കഴിഞ്ഞ പ്രായമായവര്‍പോലും മരുന്നുകള്‍കിട്ടാതെ ബുധിമുട്ട് അനുഭവിക്കുകയാണ്. വിവധ ഗള്‍ഫ് രാജ്യങ്ങളില്‍ മരുന്നുകളെത്തിക്കാനും സംവിധാനം വേണം.  എല്ലാ പ്രവാസികളെയും ഉടന്‍ നാട്ടിലെത്തിക്കാനാവില്ലെങ്കിലും പ്രായമായവരെയും രോഗികളേയും ഗര്‍ഭിണികളേയും  കുട്ടികളേയുമെങ്കിലും കൊണ്ടുപോകാന്‍ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.

ഏതൊക്കെ മേഖലകളില്‍ എത്രപേര്‍ ദുരിതമനുഭവിക്കുന്നുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ഇന്ത്യന്‍ എംബസികളുടേയോ നോര്‍ക്കയുടേയോ കൈകളില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. അതിനിടെ സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെ ഒമാനില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ നിലവില്‍ വന്നു ഈ മാസം 22വരെയാണ് നിയന്ത്രണം. യുഎഇയിൽ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നടപടി താൽക്കാലികം മാത്രമാണെന്ന് അധികൃതർ അറിയിച്ചു. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക