മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 153 ആയി ഉയര്‍ന്നു. 1132 പേര്‍ക്ക് കൂടി കൊവിഡ് രോഗം ബാധിച്ചതായി ഇന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം പിടിപെട്ടവരില്‍ 639 ഒമാന്‍ സ്വദേശികളും 493 വിദേശികളുമാണ് ഉള്‍പ്പെടുന്നത്. ഇതുവരെ 36,034 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് പിടിപെട്ടത്. ഇതില്‍ 19,482 രോഗികള്‍. സുഖം പ്രാപിച്ചതായും മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.