നേരത്തെ ആറ് പേര്‍ക്കാണ് ഒമാനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് എത്തിയവര്‍ക്കാണ് വൈറസ് ബാധയുണ്ടായതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.  

മസ്കറ്റ്: ഒമാനില്‍ ആറ് പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രണ്ട് ഒമാൻ സ്വദേശികകൾക്കും നാല് ഇറാനിയൻ പൗരന്മാർക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതോടെ ഒമാനിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി. പുതിയതായി വൈറസ് ബാധയേറ്റ ആറ് പേരെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിന് വിധേമാക്കിയിരിക്കുകയാണ്. നേരത്തെ ആറ് പേര്‍ക്കാണ് ഒമാനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് എത്തിയവര്‍ക്കാണ് വൈറസ് ബാധയുണ്ടായതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.