40 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2179 ആയി ഉയര്‍ന്നതായും സൗദി ആരോഗ്യമന്ത്രാലം 

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. ശനിയാഴ്ച നാലുപേരാണ് മരിച്ചത്. മദീനയില്‍ ഓരോ സ്വദേശിയും വിദേശിയും മക്ക, ജിദ്ദ എന്നിവിടങ്ങളില്‍ ഓരോ വിദേശികളും മരിച്ചു. 69 പേര്‍ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 420 ആയി. 140 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2179 ആയി ഉയര്‍ന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു. 

പുതുതായി രോഗം സ്ഥിരീകരിച്ച പ്രദേശം തിരിച്ചുള്ള കണക്ക്: റിയാദ് (66), ജിദ്ദ (21), അല്‍അഹ്‌സ (15), മക്ക (ഒമ്പത്), തബൂക്ക് (അഞ്ച്), ഖത്വീഫ് (അഞ്ച്), താഇഫ് (നാല്), മദീന, അല്‍ഖോബാര്‍, ദഹ്‌റാന്‍, ദമ്മാം (എല്ലായിടങ്ങളിലും രണ്ട് വീതം), അബഹ, ഖമീസ് മുശൈത്ത്, ബുറൈദ, ജീസാന്‍, മജ്മഅ, ദറഇയ (ഒരോ കേസുകള്‍ വീതം).