റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം ശമിക്കുന്നതായി സൂചന. ഏഴുമാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  ഇന്ന് 221 പേര്‍ക്ക് മാത്രമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 478 പേര്‍ കൊവിഡ് മുക്തി നേടി.  ആകെ കൊവിഡ് കേസുകളുടെ എണ്ണം 355034 ആയി. രോഗമുക്തരുടെ ആകെ എണ്ണം 342882 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5761 ആണ്. രോഗബാധിതരായി  രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റീനില്‍ കഴിയുന്നവരുെട എണ്ണം 6391 ആയി കുറഞ്ഞു. ഇതില്‍ 796 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.  ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.6 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത്  പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്, 63. മദീന 22, ജുബൈല്‍ 12, ജിദ്ദ 12, മക്ക 12, ത്വാഇഫ് 9, ഹുഫൂഫ് 6, ഉനൈസ 6,  ബുറൈദ 5, ഖമീസ് മുശൈത് 5, ദമ്മാം 5, ജീസാന്‍ 5, തബൂക്ക് 5, അല്‍അയ്‌സ് 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ്  രോഗികളുടെ എണ്ണം.