രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,74,250 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,56,871 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,163 ആയി. രോഗബാധിതരിൽ 8,216 പേരാണ് ചികിത്സയിൽ കഴിയുന്നത്.
റിയാദ്: സൗദി അറേബ്യയിൽ കുതിച്ചുയർന്ന് പുതിയ കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടയിൽ ആയിരം കടന്നു. 1,029 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 616 പേർ സുഖം പ്രാപിച്ചു. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,74,250 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,56,871 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,163 ആയി. രോഗബാധിതരിൽ 8,216 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 92 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 36,593 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
സൗദിയിൽ ഇൻഷുറൻസില്ലാത്ത കാറുകൾ വാടകയ്ക്ക് നൽകിയാൽ 3,000 റിയാൽ പിഴ
റിയാദ് 341, ജിദ്ദ 190, ദമ്മാം 133, മക്ക 48, മദീന 41, ഹുഫൂഫ് 34, ത്വാഇഫ് 23, അബഹ 14, ദഹ്റാൻ 12, ജീസാൻ 10, അൽ ബാഹ 9, അൽഖർജ് 8, അൽഖോബാർ 7, ജുബൈൽ 7, തബൂക്ക് 6, ബുറൈദ 6, ഖമീസ് മുശൈത് 6, വാദി ദവാസിർ 5, അൽ മബ്റസ് 5 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,240,785 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,648,854 ആദ്യ ഡോസും 25,011,804 രണ്ടാം ഡോസും 14,580,127 ബൂസ്റ്റർ ഡോസുമാണ്.
വേനല്‍ കടുത്തു; സൗദിയില്‍ പുറം ജോലികള്‍ക്ക് നിരോധനം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍
റിയാദ്: വേനല്‍ കടുത്ത സാഹചര്യത്തില്‍ സൗദിയില്‍ ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ മൂന്ന് മാസത്തേക്കാണ് നിരോധനം. ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണം സെപ്റ്റംബര്‍ 15 വരെ തുടരും.
നിരോധത്തില്‍ നിന്ന് ഒഴിവാക്കിയ ചില വിഭാഗങ്ങള്‍ ഒഴികെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കും. പ്രധാനമായും രാജ്യത്തെ കരാര്‍ മേഖലയിലുള്ള 27,40,000 സ്ത്രീ-പുരുഷ തൊഴിലാളിള്‍ക്ക് നിരോധന തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്ക്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നത് നിരോധിച്ചതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ റാജ്ഹി അറിയിച്ചു. മന്ത്രിതല തീരുമാനം സ്വകാര്യ മേഖലയിലെ സംരംഭങ്ങളെ അവരുടെ തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും സൂര്യപ്രകാശം, ചൂട്, സമ്മര്‍ദം എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും ദോഷങ്ങളില്‍നിന്നും അവരെ രക്ഷിക്കാനും നിര്‍ബന്ധിതരാക്കുന്നു.
എന്നാല്‍ എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളെയും രാജ്യത്തിന്റെ ചില പ്രദേശങ്ങളിലെ ഗവര്‍ണറേറ്റുകള്‍ക്ക് കീഴിലുള്ള തൊഴിലാളികളെയും ഉച്ചകഴിഞ്ഞുള്ള ജോലി നിരോധനത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍നിന്ന് അവരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനിയധികൃതര്‍ ബാധ്യസഥരായിരിക്കും.
