രാജ്യത്ത് ആകെ 32,016,896 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 550,304 ആയി. ഇതില്‍ 539,554 പേരും സുഖം പ്രാപിച്ചു. ആകെ 8,855 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

റിയാദ്: ഒരു ഇടവേളക്ക് ശേഷം സൗദി അറേബ്യയില്‍(Saudi Arabia) പുതിയ കൊവിഡ് (Covid 19)കേസുകള്‍ ഗണ്യമായി ഉയരുന്നു. പുതുതായി 64 പേര്‍ക്ക് കൂടിയാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടയില്‍ രണ്ട് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 77 പേര്‍ സുഖം പ്രാപിച്ചെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആകെ 32,016,896 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 550,304 ആയി. ഇതില്‍ 539,554 പേരും സുഖം പ്രാപിച്ചു. ആകെ 8,855 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,895 പേരില്‍ 31 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,104,418 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,791,173 എണ്ണം ആദ്യ ഡോസ് ആണ്. 22,809,730 എണ്ണം സെക്കന്‍ഡ് ഡോസും. 1,726,599 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 503,515 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 21, ജിദ്ദ 11, അറാര്‍ 5, മക്ക 3, ദമ്മാം 3, മദീന 2, അല്‍ഖോബാര്‍ 2, ഹഫര്‍ അല്‍ബാത്തിന്‍ 2, മറ്റ് 15 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.